പൂമുഖം | Language Option | ഡൌണ്‍ലോഡുകള്‍ | എപ്പോഴുംചോദിക്കുന്ന ചോദ്യങ്ങള്‍ | Help Manual | ഞങ്ങളെ സമീപിക്കുക (പുതിയ ടോള്‍ ഫ്രീ നമ്പര്‍) | Site Map
 
 
ഭാരതീയ ഭാഷകള്‍ക്കുള്ള സാങ്കേതിക വിദ്യാ വികസനം

മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം സഹജമായി പല രീതിയിലാണുള്ളത്. ദൃശ്യ ശ്രാവ്യ രീതികളാണ് അവയില്‍ പ്രധാനം. ഇന്ന് മനുഷ്യനും യന്ത്രവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള പ്രധാന ഉപാധികള്‍ മനുഷ്യന്റെ സൗകര്യത്തേക്കാളും യന്ത്രത്തിന്റെ സൗകര്യത്തിന് മുന്‍‍തൂക്കം കൊടുക്കുന്നവയാണ്. മൗസും കീബോര്‍ഡും പ്രാഥമിക ഇന്‍ പുട്ട് ഉപകരണങ്ങളും‍‍‍‍. മോണിറ്റര്‍ പ്രാഥമിക ഔട്ട്പുട്ട് ഉപകരണവുമാണ്. ഇത്തരം ഇന്റ‍ര്‍ഫേസുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മാനസിക സമീപനവും വൈദഗ്ദ്ധ്യവും ആവശ്യമാണ്. അത് അധികം പേര്‍ക്കും ഇല്ലതാനും. യന്ത്രത്തിനെ കേന്ദ്രീകരിച്ചുള്ള ഈ രീതി മാറ്റി മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ഇന്റ‍ര്‍‍ഫേസുകളാക്കിയാല്‍ മാത്രമേ എല്ലാപേര്‍ക്കും കംപ്യൂട്ടറിന്റെ ഗുണഭോക്താക്കളാകാന്‍ സാധിക്കുകയുള്ളൂ. കാഴ്ച രീതിയാണ് അറിവ് നേടുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെങ്കിലും സംഭാഷണരീതിയാണ് അറിവ് പകരുവാന്‍ സൗകര്യവും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും. കംപ്യൂട്ടറുകളും വിവരസാങ്കേതിക വിദ്യയും യോജിച്ചതിലൂടെ ദൂരെയുള്ള കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് ജനങ്ങള്‍ക്ക് സാധ്യമാകുന്നു. ഈ സാങ്കേതിക വിദ്യ വാമൊഴിയിലൂടെയുള്ള കംപ്യൂട്ടറുമായുള്ള ആശയവിനിമയത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

വാമൊഴിയ്ക്ക് ഭാഷ ആവശ്യമാണ്. അവിടെയാണ് വിവര സാങ്കേതിക വിദ്യയില്‍ ഭാഷാശാസ്ത്രത്തിന്റെ പ്രസക്തി എടുത്തുകാട്ടുന്നത്. അതുകൊണ്ട് കംപ്യൂട്ടറുകള്‍ക്ക് മാനവ കേന്ദ്രീകൃത ഇന്റര്‍‍ഫേസുകളാണ് ഇന്നാവശ്യം. മനുഷ്യനു മാത്രം കിട്ടിയിട്ടുള്ള ഒരു പ്രത്യേക കഴിവാണ് ഭാഷ. ഭാഷയില്‍കൂടി അവര്‍ തമ്മില്‍ വിവരങ്ങളും ആശയങ്ങളും ചിന്തകളും അനായാസം പങ്കിടുന്നു. സാധാരണ ഭാഷയുപയോഗിച്ച് മനുഷ്യനും യന്ത്രവും പരസ്പരം ആശയവിനിമയം നടത്തുന്നത് സാദ്ധ്യമാക്കുന്നതിന് ഭാഷാ സാങ്കേതികവിദ്യയുടെ പല തലങ്ങളാവശ്യമാണ്. സംസാര സാന്ദ്രീകരണം, സംസാരവും എഴുത്തും തിരിച്ചറിയലും മനസ്സിലാക്കലും, യന്ത്രതര്‍ജ്ജമ, ടെക്സ്റ്റ് രചന, സംസാരവും കയ്യെഴുത്തുലിപിയും സൃഷ്ടിക്കല്‍ എന്നിവയാണ് ഈ തലങ്ങള്‍‍. സംസാരഭാഷയും എഴുത്തു ഭാഷയും യന്ത്രസന്പര്‍ക്കത്തിന് ഉപയോഗപ്രദമാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഡാറ്റാ പ്രൊസസ്സിംഗ്, വേഡ് പ്രൊസസ്സിംഗ്, ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്നീ മേഖലകളില്‍ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുമായി ഭാരതീയ ഭാഷകള്‍ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ഐടി ഡിപ്പാര്‍ട്ടുമെന്റ് ടിഡിഐഎല്‍ ന് തുടക്കമിട്ടു. അതിന്റെ ഉദ്ദ്യേശ്യം ഭാഷയുടെ അതിരുകളില്ലാതെ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്നതിനു വേണ്ടിയുള്ള വിവരസാങ്കേതികവിദ്യാ ഉപകരണങ്ങളും സങ്കേതങ്ങളും വികസിപ്പിക്കുക എന്നതായിരുന്നു. ഭാഷാവിഭവങ്ങളായ കോര്‍പ്പൊറാ, നിഘണ്ടുക്കള്‍‍‍‍‍, ഫോണ്ടുകള്‍‍, ടെക്സ്റ്റ് എഡിറ്റ‍‍‍‍ര്‍, സ്പെല്‍ ചെക്കര്‍ ഒസിആര്‍, എന്നിവക്കുവേണ്ടി പണം അനുവദിക്കുകയും മാനദണ്ഡം (മാനകങ്ങള്‍ ) ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഭാരതീയ ഭാഷാ ഉല്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനായി സ്വകാര്യ പൊതു സര്‍ക്കാര്‍ മേഖലകളില്‍ പല സ്ഥലങ്ങളിലും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. പ്രതികരണങ്ങള്‍ അറിയുവാനും ഉല്‍പ്പന്നങ്ങള്‍ ആക്കുവാനും റിസോഴ്സ് സെന്‍ററുകളിലും കോയില്‍നെറ്റ് സെന്‍ററുകളിലും വികസിപ്പിച്ചെടുത്ത ഭാഷാ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പെട്ടെന്നു തന്നെ ഉപയോഗത്തിലെത്തേണ്ടതുണ്ട്. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ പ്രഭാവം സമൂഹത്തിലുണ്ടാകേണ്ടതുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ഗവേഷണ സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമൊതുങ്ങാതെ ഉപയോക്താക്കളുടെ പ്രതികരണത്തിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി വേഗത്തില്‍ ഉപയോഗത്തില്‍ വരുത്തേണ്ടതാണ്.

സ്വതന്ത്രമായി ഉപയോഗിക്കത്തക്ക വിധത്തില്‍ താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തിനകം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു.ആദ്യപടിയായി പ്രസാധകരുമായി ചര്‍ച്ച ചെയ്ത് തമിഴിലേയും ഹിന്ദിയിലെയും പ്രചാരത്തിലുള്ള ടിടിഎഫ് ഫോണ്ടുകള്‍ സൌജന്യമായി വിതരണം ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വിന്‍ഡോസ് 95/98 എന്നിവ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് 2000/xp/2003, ലിനക്സ് എന്നിവയ്ക്കുവേണ്ടി ഒ.ടി.എഫ് ഫോണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ മിക്ക വേര്‍ഡ് പ്രൊസസ്സറുകളിലും ഈ ഫോണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. തമിള്‍ നെറ്റ്/തമിള്‍ 99 ടൈപ്പ്റൈറ്റര്‍ കീബോര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഫോണ്ടുകള്‍ ഇതു വഴി ലഭ്യമാകും.

എല്ലാ ഭാരതീയ ഭാഷകളിലും വിവരങ്ങള്‍ സ്വാംശീകരിക്കുന്നതിനും, തിരിച്ചെടുക്കുന്നതിനും, ഡിജിറ്റല് രൂപത്തിലാക്കുന്നതിനും വേണ്ടിയുള്ള ഒസിആര്‍. ഇത് സ്കാന്‍ ചെയ്ത ചിത്രങ്ങളെ തിരുത്താവുന്ന ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുന്നു. പ്രസിദ്ധീകരണ വ്യവസായമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഈ സോഫ്ട്്വെയര്‍ ഉപയോഗിച്ച് പുതിയ പതിപ്പുകള്‍ ഉണ്ടാക്കാം.

റെയില്‍വേ, ആരോഗ്യപരിപാലനം, കൃഷി, ആപത്ത് നിയന്ത്രണം എന്നിവയില്‍ സംഭാഷണ രൂപേനയുള്ള സംവാദം പ്രയോജനപ്പെടുത്തുക. സംസാരം തിരിച്ചറിയാനും അതിനെ വിവര സ്വാംശീകരണത്തിനായി ടെക്സ്റ്റിലേക്ക് പരിവര്‍ത്തനം ചെയ്യുവാനും ഭാഷണം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കണ്ണു കാണാത്തവര്‍ക്കും ഇന്‍റര്‍നെറ്റ് പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇതു സഹായിക്കും.

ബ്രൗസര്‍, തിരച്ചില്‍ യന്ത്രങ്ങള്‍, ഇമെയില്‍ തുടങ്ങിയ ഭാരതീയ ഭാഷകള്‍ക്കുള്ള ഇന്‍റര്‍നെറ്റ് ലഭ്യതാ ഉപകരണങ്ങള്‍ ‍. ഇവ ഉപയോഗിച്ച് ഭാരതീയ ഭാഷകളില്‍ ഇമെയില്‍ അയക്കാനും വിവരം അന്വേഷിച്ചുകണ്ടുപിടിക്കാനും സാധിക്കും.

ഇംഗ്ലീഷില്‍ നിന്നും ഭാരതീയ ഭാഷകളിലേക്കും, തിരിച്ചും, ഭാരതീയ ഭാഷകള്‍ തമ്മിലും ഓണ്‍ലൈനായി കംപ്യൂട്ടര്‍ വഴിയുള്ള തര്‍ജ്ജമ ലഭ്യമാക്കുക. ഇഷ്ടമുള്ള ഭാരതീയ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഇത് സഹായിക്കും.

ഉല്പന്നങ്ങളും സേവനവും ടിഡിഐഎല്‍ വിവരകേന്ദ്രം വഴി ഓണ്‍ലൈന്‍ സഹായഡെസ്കില്‍ ലഭ്യമാക്കുന്നു.

ഗവേഷണം, ഉല്പാദനം, ഉപയോഗം, സേവനം എന്നിവ ടിഡിഐഎല്‍ കേന്ദ്രം (ഭാഷാ സാങ്കേതികതാ ഉപയോഗ വിതരണ ചാനല്‍) വഴി താഴെപ്പറയുന്ന രീതിയില്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിന് സമയാധിഷ്ഠിത പരിപാടിയുണ്ട്.


വികസിത സാങ്കേതികജ്ഞാനം വിപണനത്തിനായി ലഭ്യമാക്കുക.


ഉല്‍പ്പന്നങ്ങള്‍ നവീകരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക.

ആവശ്യാധിഷ്ഠിത പുതിയ സാങ്കേതിക ജ്ഞാനം വികസിപ്പിക്കുക

ഇവ നേടാനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കുന്നു:


ആവശ്യാധിഷ്ഠിത പുതിയ സാങ്കേതിക ജ്ഞാനം വികസിപ്പിക്കുക

ഇവ നേടാനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കുന്നു:

क. ഭാരതീയ ഭാഷാ സാങ്കേതികത/ഉപകരണങ്ങള്‍ ടിഡിഐഎല്‍ വഴി ഘട്ടംഘട്ടമായി വിതരണം ചെയ്യുക.

ख.വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍, ഉല്പന്നങ്ങള്‍, സേവനം എന്നിവ ശേഖരിക്കുക.


ग. ലഭ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഭാഷാ സാങ്കേതിക വിദ്യയുടെ വേഖലയില്‍ സര്‍ക്കാരിന്റെ പ്രയത്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക.

घ.ഉപയോക്താവിനെ ഉപകരണങ്ങള്‍, സൗകര്യങ്ങള്‍, ഉല്പന്നങ്ങള്‍ എന്നിവയുടെ സൗജന്യ ഡൌണ്‍ലോഡിന് സൗകര്യമുണ്ടാക്കുക.

ङ. ഭാഷാ സാങ്കേതിക വിദ്യയില്‍ സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

च. പ്രത്യേക ഉപയോഗ മേഖലകളില്‍ ദൗത്യങ്ങള്‍ സമാരംഭിക്കുക.